തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വെമ്പായം പഞ്ചായത്തിലുള്ള ക്ഷീരകര്‍ഷകനും മകനുമാണ് രോഗബാധ സ്ഥിതീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ടെസ്റ്റില്‍ ഇരുവരും പോസിറ്റീവ് ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ബ്രൂസല്ലോസിസ് ഒരു ജന്തുജന്യ രോഗമാണ്. കന്നുകാലികള്‍ ആടുകള്‍ പന്നികള്‍ എന്നിവയില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നതെന്നാണ് പ്രാഥമിക നിഗമനം.അതെ സമയം കന്നുകാലി വളര്‍ത്തല്‍ കൂടുതലായി കണ്ടുവരുന്ന മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാന്‍ സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.