അപൂര്‍വ്വരോഗം ബാധിച്ച ആറുവയസ്സുകാരിയുടെ തച്ചോറിന്റെ ഒരു ഭാഗം പ്രവര്‍ത്തന രഹതമാക്കി ഡോക്ടര്‍മാര്‍.

അപൂര്‍വ്വരോഗം ബാധിച്ച ആറുവയസ്സുകാരിയുടെ തച്ചോറിന്റെ ഒരു ഭാഗം പ്രവര്‍ത്തന രഹതമാക്കി ഡോക്ടര്‍മാര്‍. റാസ്മുസന്റെ എന്‌സഫലൈറ്റിസ് എന്ന രോഗമാണ് ബ്രിയാന ബോഡ്ലി എന്ന പെണ്‍കുട്ടിയെ ബാധിച്ചിരിക്കുന്നത്.10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് കുട്ടിയെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്.രോഗം ഗുരുതരമായാല്‍ തലച്ചോറിനെ പൂര്‍ണമായി ബാധിച്ചേക്കാം എന്നതിനാലാണ് അപൂര്‍വമായൊരു സര്‍ജറിയിലേക്ക് ഡോക്ടര്‍മാര്‍ നീങ്ങിയതെന്നു ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു. തലച്ചോറിന്റെ ഒരു ഭാഗം പ്രവര്‍ത്തനരഹിതമാകുമെങ്കിലും ബ്രിയാനയില്‍ ഇത് കാര്യമായ മാറ്റങ്ങളുണ്ടാക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.