ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന് സിദ്ധിഖിന്റെ നില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ എക്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.