നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് നേരെ കയ്യേറ്റം

നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി. ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയ്ക്കു നേരെയാണ് കയ്യേറ്റം നടന്നത്. ചെവി അടഞ്ഞെന്നു പറഞ്ഞ് രണ്ടു പേരാണ് ഡോക്ടറുടെ അടുത്തെത്തിയത്. കൂടെ വന്ന വ്യക്തിക്കും ചെവി അടഞ്ഞതിനു മരുന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒ.പി ചീട്ട് എടുക്കാതെ മരുന്ന് നല്‍കാന്‍ കഴിയില്ല എന്ന് പറഞ്ഞതിനെത്തുടര്‍ന്ന് കയ്യേറ്റശ്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.