ന്യൂഡൽഹി: രാജ്യത്തെ 16 ശതമാനം വയോധിക സ്ത്രീകളും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. 60നും 80നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയില്‍ 7,911 പേര്‍ പീഡനങ്ങള്‍ നേരിടുന്നതായി കണ്ടെത്തി. അതില്‍ 40% ആളുകള്‍ ആണ്‍ മക്കളില്‍ നിന്നും 17 ശതമാനം ആളുകള്‍ പങ്കാളിയില്‍നിന്നും പീഡനം നേരിടുന്നവരാണ്. 43 ശതമാനം പേര്‍ ശാരീരിക പീഡനവും, 40 ശതമാനം പേര്‍ മാനസിക പീഡനവും അനുഭവിച്ചവരാണ്. ലോക വയോജന ദുരുപയോഗ ബോധവല്‍ക്കരണ ദിനത്തിന്റെ ഭാഗമായി ഹെല്‍പ് ഏജ് ഇന്ത്യ പുറത്തിറക്കിയ ‘സ്ത്രീകളും വാര്‍ധക്യവും: ഇല്ലാതാവുകയോ, ശക്തമാവുകയോ എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.