കോഴിക്കോടിൽ വീണ്ടും വൻ ലഹരി വേട്ട

കോഴിക്കോട്: കോഴിക്കോടിൽ വീണ്ടും വൻ ലഹരി വേട്ട. 54 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. മലപ്പുറത്ത് നിന്ന് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നുമായി ഫറോക്ക് സ്വദേശി അൻവർ സാലിഹ് , ചേളനൂർ സ്വദേശി സഗേഷ് കെ എം, എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ജില്ലയിൽ തുടർച്ചയായ മൂന്ന് ദിവസങ്ങളായി അരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്. കോഴിക്കോട് നഗരത്തിൽ ഇന്നലെ 400 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ആന്‍റി നർകോടിക് സെൽ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.