തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് അഭിവാദ്യവുമായി ആരോഗ്യമന്ത്രി

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ഗുരുനാഥൻ മണ്ണ് വനമേഖലയിൽ അഞ്ചു കിലോമീറ്ററിലധികം ഉൾവനത്തിൽ പ്രസവിച്ച ആദിവാസി യുവതിയെയും കുഞ്ഞിനേയും കണ്ടെത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ വന്യമൃഗങ്ങൾ നിറഞ്ഞ വനത്തിൽ എത്തി സേവനം നൽകിയ വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ള സംഘത്തിന്‌ ആരോഗ്യമന്ത്രി വീണ ജോർജ് അഭിവാദ്യം അർപ്പിച്ചു. സ്നേഹത്തോടെയുള്ള കരുതൽ എന്ന അടിക്കുറുപ്പോടെയായിരുന്നു ആരോഗ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.