തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമായി തുടരുന്നതിനാല്‍ അക്രമികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. മാരകമായ മുറിവുള്ള, എന്നാല്‍ ചികിസിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും സംസ്ഥാനത്ത് നിലവില്‍ 20 എബിസി കേന്ദ്രങ്ങളിലാണ് വാക്സിന്‍ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.