കൊച്ചി നഗരത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ നഗരം സുന്ദരം ക്യാമ്പയിന്‍

കൊച്ചി: കൊച്ചി നഗരത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ നഗരം സുന്ദരം ക്യാമ്പയിന്‍. കൊച്ചി കോര്‍പറേഷനിലെ വിവിധ സംഘടനകളുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. വീടുകളും സ്ഥാപനങ്ങളും പരിസരവും ആദ്യം വൃത്തിയാക്കുന്ന മാസ് ക്ലീന്‍ ക്യാംപയിനോടെയാകും തുടക്കം. ജില്ലയുടെ നോഡല്‍ ഓഫീസറും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പില്‍ ഡയറക്ടറുമായ എം.ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹ്രസ്വകാല, ദീര്‍കാല അടിസ്ഥാനത്തില്‍ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന്റെ അടിസ്ഥാനത്തിലാണ് ‘നഗരം സുന്ദരം’ ക്യാംപയിന്‍ ആരംഭിക്കുന്നതെന്ന് എം.ജി രാജമാണിക്യം പറഞ്ഞു. രണ്ടു വര്‍ഷത്തിനകം ജില്ലയെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.

LEAVE A REPLY