പാറശാല: കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയതു വഴി കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷം ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ച ഗ്രീഷ്മ കഴിഞ്ഞ വർഷം ഒക്ടോബർ 14നായിരുന്നു തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയുമായിരുന്നു.