വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകള്‍ നിർമിക്കാനുള്ള രീതി വികസിപ്പിച്ചെടുത്ത് മലയാളി അടക്കമുള്ള ഗവേഷക സംഘം

ബെംഗളൂരു: വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകള്‍ കുറഞ്ഞചെലവില്‍ നിര്‍മിക്കാനുള്ള രീതി വികസിപ്പിച്ചെടുത്ത് മലയാളി അടക്കമുള്ള ഗവേഷക സംഘം. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകയായ തൃശ്ശൂര്‍ സ്വദേശി ഡോ. അനു രഞ്ജിത്ത് ഉള്‍പ്പെടെയുള്ള സംഘമാണ് നിര്‍ണായകമായ കണ്ടുപിടിത്തത്തിന് പിന്നില്‍. വേദനയില്ലാതെ കുത്തിവെക്കാവുന്ന പോളിമെറിക് നീഡിലുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ ചെലവ് കൂടുതലാണ്. നിലവില്‍ രാജ്യത്ത് ഇതുപയോഗത്തിലില്ല. പോളിമെറിക് ലായനി അച്ചില്‍ ഒഴിച്ചാണ് പുതിയ മൈക്രോനീഡില്‍ ഉണ്ടാക്കുന്നത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്സില്‍ ഗവേഷണം സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

LEAVE A REPLY