പ്രവാസി എൻജിനീയർമാരുടെ യോഗ്യത സംബന്ധിച്ചു കർശന നിബന്ധനകൾ തുടരും

കുവൈറ്റ് സിറ്റി: കുവൈത്തില്‍ എൻജിനീയറായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത സംബന്ധിച്ച കര്‍ശന നിബന്ധനകള്‍ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ, കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സ് അധികൃതർ അറിയിച്ചു. ഇന്ത്യക്കാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ പ്രത്യേക രീതി വേണമെന്ന ആവശ്യം അംഗീകരിക്കാൻ ആവില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരികള്‍ നാഷണല്‍ ബോര്‍ഡ‍് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരായിരിക്കണമെന്നതാണ് കുവൈത്തിലെ നിബന്ധന. എന്നാല്‍ ഇന്ത്യയിലെ ഭൂരിപക്ഷം എഞ്ചിനീയറിങ് കോളേജുകള്‍ക്കും എന്‍ബിഎ അക്രഡിറ്റേഷനില്ല. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജ്യൂക്കേഷന്റെ അംഗീകാരമാണ് ഇന്ത്യയില്‍ എഞ്ചിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഏക മാനദണ്ഡം.

LEAVE A REPLY