മെഡിസെപ്പ്: കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ജൂൺ 20 വരെ അവസരം

തിരുവനന്തപുരം: മെഡിസെപ് ഡാറ്റയില്‍ തിരുത്തലുകളോ കുട്ടിച്ചേര്‍ക്കലുകളോ വരുത്തുന്നതിന് ജൂണ്‍ 20 വരെ സമയം അനുവദിച്ച് ധനവകുപ്പ് ഉത്തരവ്. 2022 ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വര്‍ഷം 2023 ജൂണ്‍ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വര്‍ഷം ജൂലൈ 1ന് ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാരും വിരമിച്ച പെന്‍ഷന്‍കാരും, തങ്ങളുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങള്‍ തിരുത്തുന്നതിനും തങ്ങളുടെ നിലവിലുള്ള ആശ്രിതരെ മെഡിസെപ്-ല്‍ ഉള്‍പ്പെടുത്തുന്നതിനും ആശ്രിതരുടെ പട്ടികയില്‍ നിന്നും ആരെയെങ്കിലും നീക്കം ചെയ്യുന്നതിനുമുള്ള അപേക്ഷകള്‍, ജീവനക്കാര്‍ ബന്ധപ്പെട്ട ഡി.ഡി.ഒ.മാര്‍ക്കും പെന്‍ഷന്‍കാര്‍ ബന്ധപ്പെട്ട ട്രഷറി ഓഫീസര്‍ക്കും ജൂണ്‍ 20നു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.

LEAVE A REPLY