തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്. കാറ്റ് തുടക്കത്തിൽ ദിശമാറി ബഗ്ലാദേശ് – മ്യാൻമാർ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും, ഇതിന്റെ സ്വാധീനത്താൽ 12 വരെ കേരളത്തിൽ പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആന്റമാൻ സമുദ്രത്തിനും സമീപത്തായി തിങ്കളാഴ്ച്ച രൂപപ്പെട്ട ന്യൂനമർദ്ദം, തീവ്രന്യൂനമർദവും ചുഴലിക്കാറ്റുമായി മാറാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.