ദോഹ: ഖത്തറിൽ പ്രവാസികൾക്കായി സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കാണ് ക്യാമ്പ്. ജൂൺ 9 ന് രാവിലെ 7 മുതൽ വൈകുന്നേരം 4.30 വരെ ഐൻ ഖാലിദിലെ ഉമ്മുൽ സനീം ഹെൽത്ത് സെന്ററിലാണ് ക്യാമ്പ് നടക്കുക. നേത്ര പരിശോധന, ഓർത്തോപീഡിക്, ഫിസിയോ തെറാപ്പി, കാർഡിയോളജി, ഇ.എൻ.ടി എന്നിവയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം വിവിധ ക്ലിനിക്കൽ ടെസ്റ്റുകളും ഒരുക്കുന്നുണ്ട്. മരുന്നുകളും സൗജന്യമായി നൽകും.