ചട്ടമൂന്നാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യ മന്ത്രി

ഇടുക്കി: ഇടുക്കി ചട്ടമൂന്നാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ചട്ടമൂന്നാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ പുതിയതായി 16 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചതായും ടൂറിസം മേഖലയായ മൂന്നാറില്‍ പുതിയ സ്‌പെഷ്യാലിറ്റി ആശുപത്രിസ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY