മദ്യപാനികളെ സുരക്ഷിതമായി വീട്ടിലെത്തിക്കാനും ആപ്പ്

മദ്യപാനികളെ സുരക്ഷിതമായി വീട്ടിലെത്തിക്കാനും മൊബൈല്‍ ആപ്. ജാപ്പനീസ് ഗവേഷകരാണ് പുത്തന്‍ സാങ്കേതികവിദ്യയ്ക്ക് പിന്നില്‍. അടിച്ചുപൂസായവര്‍ക്ക് വീട്ടിലെത്താനുള്ള അവസാന ട്രെയിന്റെ വിവരമടക്കം നിരവധി സേവനങ്ങള്‍ ആപ് നല്‍കും.

എക്കിസ്‌പെര്‍ട്ട് എന്നാണ് ആപ്പിന്റെ പേര്. കുടിയന്മാര്‍ക്ക് വീടെത്താനുള്ള അവസാന ട്രെയിനിന്റെ വിവരം നല്‍കുകയാണ് ആപ്പിന്റെ പ്രധാന ജോലി. പക്ഷേ വെള്ളമടി തുടങ്ങുന്നതിന് മുമ്പ് ഡ്രങ്ക് മോഡ് ആക്ടിവേറ്റ് ചെയ്തിരിക്കണമെന്ന് മാത്രം.

ഇതോടെ ഇപഭോക്താവിന്റെ വീടിന് അടുത്തേയ്ക്കുള്ള ട്രെയിനുകളുടെ സമയ വിവരം ആപ്പ് ശേഖരിക്കും. ട്രെയിന്‍ എത്തുന്നതിനുള്ള സമയമാകുമ്പോള്‍ ആപ്പ് ശബ്ദിക്കാന്‍ തുടങ്ങും. സമയത്തിന് അരമണിക്കൂര്‍ മുമ്പ് മുതല്‍ ആപ്പ് സിഗ്നല്‍ നല്‍കി തുടങ്ങും.

LEAVE A REPLY