കുട്ടികൾക്കായി ആരംഭിച്ച ഇമിഗ്രേഷൻകൗണ്ടർ സേവനം കൂടുതൽ വിപുലമാക്കൻ ഒരുങ്ങി ദുബായ് വിമാനത്താവളം

ദുബായ്: ദുബായ് വിമാനത്താവളത്തിൽ കുട്ടികൾക്കായി ആരംഭിച്ച ഇമിഗ്രേഷൻകൗണ്ടർ സേവനം കൂടുതൽ വിപുലമാക്കൻ ഒരുങ്ങി അധികൃതർ. എല്ലാ ടെർമിനൽ അറൈവൽ ഭാഗത്തും കൗണ്ടറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ ദുബായ് മേധാവി അറിയിച്ചു. ദുബായിൽ എത്തുന്ന കുട്ടികൾക്ക് പാസ്‌പോർട്ടിൽ സ്വയം സ്റ്റാമ്പ് ചെയ്യാൻ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമാണിത്. നിലവിൽ ദുബായ് വിമാനത്താവളം ടെർമിനൽ മൂന്നിന്റെ അറൈവൽ ഭാഗത്ത് മാത്രമാണ് കൗണ്ടർ സ്ഥാപിച്ചിട്ടുള്ളത്. നാലുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഇവിടെ സേവനം ലഭ്യമാവുക.

LEAVE A REPLY