തിരുവനന്തപുരം: ആദിവാസി പാരമ്പര്യ വൈദ്യത്തിനു സർക്കാർ സർട്ടിഫിക്കേഷൻ നൽകണമെന്ന ആവശ്യവുമായി പാരമ്പര്യ വൈദ്യന്മാർ. സംസ്ഥാനത്ത് നൂറിലധികം വൈദ്യന്മാരുള്ള സാഹചര്യത്തിൽ സർട്ടിഫിക്കേഷൻ ബോഡി ഇല്ലാത്തതിനാൽ തങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുവെന്ന് വൈദ്യന്മാർ പറഞ്ഞു. സർക്കാരിന്റെ അംഗീകൃത സർട്ടിഫിക്കറ്റോ മറ്റോ ഇല്ലാത്തതിനാൽ മാറിയ കാലത്ത് വൈദ്യന്മാർ വലിയ പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ തങ്ങളുടെ ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകാൻ ഒരുങ്ങുകയാണ് വൈദ്യന്മാർ.