ഒമാനിലെ വാഹനാപകടം: മലയാളി ഷെഫ് മരിച്ചു

മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഷെഫ് മരിച്ചു. കോട്ടയം കാണക്കാരി സ്വദേശി മാത്യു സെബാസ്റ്റ്യനാണ് മരിച്ചത്. നാട്ടിലേക്കു വരാനിരിക്കെ മസ്‌കറ്റില്‍ വെച്ചാണ് അപകടമുണ്ടായത്. ജോലിസംബന്ധമായി സഹപ്രവര്‍ത്തകരോടൊപ്പം വാനില്‍ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം പാറക്കെട്ടില്‍ ഇടിയ്ക്കുകയും മാത്യുവും മറ്റൊരു സുഹൃത്തും തല്‍ക്ഷണം മരണത്തിന് കീഴങ്ങിയതായുമാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.