കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി അഞ്ചുകിലോ അരിവിതരണത്തിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ച്; മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി അഞ്ച് കിലോ അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ബീമ പള്ളി യു.പി.എസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. സ്‌കൂള്‍ ഉച്ച ഭക്ഷണ പരിപാടിയില്‍ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. സാര്‍വത്രികമായും സൗജന്യമായും സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് വേനലവധിക്കാലത്ത് ഭക്ഷ്യ പൊതു വിതരണ വകുപ്പുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കായി അരി വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി 28 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കിലോ അരി വീതം നല്‍കും. മധ്യവേനല്‍ അവധിക്കായി സ്‌കൂളുകള്‍ അടക്കുന്നതിന് മുമ്പ് അരി വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.