മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് മുഖേനയുള്ള ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയ ഇനി മുതൽ സർക്കാർ ആശുപത്രികളിൽ മാത്രം

തിരുവനന്തപുരം: ജീവനക്കാരുടെയും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിന്ന് ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയ ഇനി മുതൽ സർക്കാർ ആശുപത്രികളിൽ മാത്രമാക്കി ഉത്തരവ്.സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കാൻ മെ​ഡി​സെ​പ്പി​ൽ ഇ​നി അ​നു​മ​തി​യി​ല്ല. ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്കാ​യി മാറ്റിവെച്ച 35 കോ​ടി​യു​ടെ കോ​ർ​പ​സ്​ ഫ​ണ്ടി​ൽ നി​ന്ന്​ മാ​സം മൂ​ന്ന്​ കോ​ടി രൂ​പ വീതം ചെലവിടാനുള്ള തീരുമാനം ഏ​പ്രി​ൽ ഒ​ന്നി​ന്​ നി​ല​വി​ൽ വ​ന്നു. മൂ​ന്ന്​ മാ​സ​ത്തി​ന്​ ശേ​ഷം പു​തി​യ രീ​തി അ​വ​ലോ​ക​നം ചെ​യ്യു​ക​യും അ​നു​യോ​ജ്യ തീ​രു​മാ​നം എ​ടു​ക്കു​ക​യും ചെ​യ്യും. മെഡിസെപ്പ് പദ്ധതിയിൽ 35 കോടി രൂപയാണ് ഗുരുതര രോഗങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കുന്നതിനു തന്നെ 35 കോടിയിൽ 30 കോടി ചെലവായി.ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ തീരുമാനം.

LEAVE A REPLY