കുവൈത്ത് : മാർബർഗ് വൈറസ് രോഗവ്യാപനത്തെ തുടർന്ന് ടാൻസനിയ, ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കാൻ നിർദേശിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഗൾഫ് സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിന്റെ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് നടപടി. രോഗ നിയന്ത്രണത്തെക്കുറിച്ചുള്ള പ്രഖ്യാപനം വരുന്നതുവരെ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം.രണ്ടു രാജ്യങ്ങളിലെയും അയൽരാജ്യങ്ങളിലെയും കുവൈത്ത് പൗരന്മാരോട് പ്രാദേശിക ആരോഗ്യ അധികാരികൾ പ്രഖ്യാപിച്ച പ്രതിരോധ നടപടികൾ പാലിക്കാനും അണുബാധ പകരാനുള്ള സാധ്യത കുറക്കുന്നതിന് ആവശ്യമായ പ്രതിരോധനടപടികൾ സ്വീകരിക്കാനും മന്ത്രാലയം ശുപാർശ ചെയ്തു.