പജ്ജറാൻ: കോവിഡ് രോഗികൾ പലരും നീണ്ടകാലത്തോളം സൈക്യാട്രിക് ലക്ഷണങ്ങളായ അമിത ഉത്കണ്ഠ, വിഷാദരോഗം എന്നിവയുമായി വലയുകയാണെന്ന് പുതിയ പഠനം. ഇന്തോനേഷ്യയിലെ പജജറാൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 2020 ജനുവരി മുതൽ 2021 ഒക്ടോബർ വരെയാണ് പഠനം സംഘടിപ്പിച്ചത്. കോവിഡ് വിട്ടുമാറിയെങ്കിലും മറ്റുപല ആരോഗ്യപ്രശ്നങ്ങളുമായി ജീവിക്കുന്നവർ നിരവധിയാണ് ദീര്‍ഘകാല കോവിഡ് അഥവാ ലോങ് കോവിഡ് എന്നാണ് ഇതറിയപ്പെടുന്നത്. രുചിയും മണവും നഷ്ടപ്പെടുന്നതും അമിതക്ഷീണവും തലവേദനയുമൊക്കെ ദീർഘകാല കോവിഡിന്റെ ലക്ഷണങ്ങളാണെന്ന്
പഠനത്തിൽ പറയുന്നത്.