കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലെ തീപിടുത്തത്തിൽ കൊച്ചി കോർപ്പറേഷനുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച്ചയെന്ന് ഫയർ ഫോഴ്സ് മേധാവി ബി. സന്ധ്യ. ദുരന്ത നിവാരണ നിയമപ്രകാരം കോർപ്പറേഷനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സന്ധ്യ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. 2019ലും, 2020ലും ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ല. വീഴ്ച ആവർത്തിക്കുന്നതിനാൽ കൊച്ചി കോർപ്പറേഷനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ബി. സന്ധ്യ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മാലിന്യ പ്ളാന്റിലെ അസ്വാഭാവിക തീപിടിത്തിൽ സമഗ്ര പൊലീസ് അന്വേഷണം വേണമെന്നും, ബ്രഹ്മപുരത്ത് പൊലീസ് നിരീക്ഷണം കർശനമാക്കണമെന്നും സന്ധ്യ പറഞ്ഞു.