സംസ്ഥാനത്ത് വൈറൽ പനിയും ആസ്മയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ ഉള്ളത് ആയിരങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈറല്‍ പനിയും ആസ്മയുടെ സമാന ലക്ഷണങ്ങളുമായി കുട്ടികളടക്കം ചികിത്സയില്‍ കഴിയുന്നത് ആയിരങ്ങൾ. നാലുദിവസമായി തുടരുന്ന പനി, നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലും വലിവും എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പതിനായിരത്തിലേറെ പേരാണ് പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ ഇരട്ടിയോളം രോഗികളെത്തുന്നുണ്ട്. കൂടുതല്‍ പേര്‍ കിടത്തിച്ചികിത്സയ്ക്ക് എത്തുന്നതും സ്വകാര്യ ആശുപത്രികളിലാണ്. ഇന്‍ഫ്‌ളുവന്‍സ വൈറസ്, റെസ്പിററ്ററി സിന്‍സീഷ്യല്‍ വൈറസ് പോലുള്ള പലതരം വൈറസുകള്‍ അസുഖത്തിന് കാരണമാകുന്നു. അതില്‍ പലതും ശ്വാസനാളികളുടെ നീർകെട്ടിനും കാരണമാകുന്നുണ്ട്.

LEAVE A REPLY