ദുബായ്: യുഎഇയിൽ കെട്ടിട വാടകയും സ്കൂൾ ഫീസും വർധിക്കുന്ന സാഹചര്യത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ പ്രതിസന്ധിയിൽ. ദുബായിലും ഷാർജയിലും ചിലയിടങ്ങളിൽ 10% മുതൽ 25% വരെ വാടക ഉയർന്നതായാണു റിപ്പോർട്ടുകൾ. മറ്റ് എമിറേറ്റുകളിൽ 5% വീതം കൂടിയിട്ടുണ്ട്. വാടക വർധനയിൽനിന്നു രക്ഷപ്പെടാൻ കുറഞ്ഞ വാടകയുള്ള വിദൂര എമിറേറ്റിലേക്കു മാറി താമസിക്കുന്നത് വ്യാപകമായി. ദുബായിൽ മൂന്നും ഷാർജയിൽ അഞ്ചു ശതമാനവും സ്കൂൾ ഫീസ് വർധിപ്പിച്ചു. അബുദാബിയിലും 3% വർധിപ്പിക്കുമെന്നാണു സൂചന. ഏപ്രിൽ മുതൽ പുതിയ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്ന ഇന്ത്യൻ സ്കൂളുകളിലായിരിക്കും ആദ്യം ഫീസ് വർധന നടപ്പാക്കുക.