തിരുവനന്തപുരം: അപൂര്‍വ രോഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യയുടെ റേസ് ഫോര്‍-7 എട്ടാം പതിപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൂട്ടയോട്ടം, നടത്തം, സൈക്കിള്‍ സവാരി തുടങ്ങിയ പരിപാടികള്‍ നടത്തി. പൊതുജനങ്ങള്‍ക്കിടയിലും ആരോഗ്യസേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തോടു താത്പര്യമുള്ളവര്‍ക്കിടയില്‍ അപൂര്‍വ രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയായിരുന്നു റെയ്സ് ഫോര്‍ 7ന്റെ ലക്ഷ്യം.