കൊല്ലത്ത് എം ഡി എം എ യുമായി മൂന്ന് പേർ പിടിയിൽ

ചവറ: കൊല്ലം ചവറയില്‍ 214 ഗ്രാം MDMA യുമായി മൂന്നു പേര്‍ പിടിയില്‍. കുണ്ടറ സ്വദേശികളായ നജ്മല്‍ , സെയ്താലി , അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയായിരുന്നു രാസ ലഹരി പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ രാസ ലഹരി വേട്ടയാണിത്.