കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട ഫോട്ടോയെടുക്കുന്നതിൽ വൻ തുക വാങ്ങുന്നതായുള്ള വാർത്തകളെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രി സൂപ്രണ്ട്. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിൽ ഫോട്ടോയെടുക്കുന്നതിനായി മെഡിക്കൽ കോളേജ് ആരെയും നിയോഗിച്ചിട്ടില്ലെന്നും അനധികൃതമായി പണം വാങ്ങിക്കുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. മെഡിക്കൽ കോളേജിലടക്കം എല്ലായിടത്തും പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുൻപ് മൃതദേഹത്തിന്റെ പരിശോധന നടത്തുമ്പോൾ ഫോട്ടോ എടുക്കും ഫോട്ടോഗ്രാഫറെ പോലീസ് കൊണ്ടുവരികയാണ് പതിവ് . ഫോട്ടോ സി ഡിയിലാക്കി പൊലീസിന് കൈമാറണം. ഈ ജോലി ആശുപത്രിയിലെ ഒരാൾ സ്വയം ഏറ്റെടുത്തു എന്നാണ് ആക്ഷേപം.