ദുബൈയിലെ സര്‍ക്കാര്‍ വകുപ്പുകളിൽ പ്രവാസികൾക്കും തൊഴിലവസരങ്ങൾ

ദുബായ്: ദുബൈയിലെ സര്‍ക്കാര്‍ വകുപ്പുകളിൽ പ്രവാസികൾക്കും തൊഴിലവസരങ്ങൾ. റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി , ദുബൈ അക്കാദമിക് ഹെല്‍ത്ത് കോര്‍പറേഷന്‍, ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, മുഹമ്മദ് ബിന്‍ റാഷിദ് സ്‍കൂള്‍ ഓഫ് ഗവണ്‍മെന്റ് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളും വകുപ്പുകളുമാണ് വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയാണ് ശമ്പളം. ദുബൈ സര്‍ക്കാറിന്റെ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ദുബായ് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.