തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം. ഹെൽത്ത് കാർഡ് എടുക്കാൻ തിരക്ക് അനുഭവപ്പെട്ടിരുന്നതിനാൽ നേരത്തെ രണ്ടു തവണ തീയതി നീട്ടി നൽകിയിരുന്നു. ഹെൽത്ത് കാർഡ് ലഭിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ച ടൈഫോയ്ഡ് വാക്സിൻ കിട്ടാനില്ലാത്തതും തീയതി നീട്ടുന്നതിന് കാരണമായി. ഹെൽത്ത് കാർഡ് നൽകുന്നതിന് ടൈഫോയ്ഡ് വാക്സിൻ, വിരശല്യത്തിനുള്ള ഗുളിക എന്നിവ നിർബന്ധമായും സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.