സൗദി അറേബ്യയിൽ വെള്ളപൊക്കം: നാല് സഹോദരങ്ങൾ മുങ്ങി മരിച്ചു, പിതാവിനെ രക്ഷപെടുത്തി

സൗദി അറേബ്യ: സൗദി അറേബ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ ഒലിച്ചുപ്പോയതിനെ തുടർന്ന് നാല് സഹോദരങ്ങൾ മുങ്ങിമരിച്ചു. ജസാനിലെ നിരവധി പ്രദേശങ്ങളിലുണ്ടായ വെള്ളക്കെട്ടാണ് അപകട കാരണം. മുങ്ങിയ വാഹനത്തിൽ നിന്ന് കാർ ഓടിച്ചിരുന്ന പിതാവിനെ രക്ഷപ്പെടുത്തി. തുടർന്ന് പരിക്കേറ്റ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബം ജിസാൻ മേഖലയിലുള്ള ഗ്രാമത്തിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദൃക്‌സാക്ഷികളിലൊരാൾ ദുരന്തത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതോടെ അപകട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.