നാഗ്പ്പൂർ: നാഗ്പൂരില്‍ അന്തരിച്ച സൈക്കിള്‍ പോളോ താരം ഫാത്തിമ നിദയ്ക്ക് നീതി ലഭിച്ചില്ലെന്ന് കുടുംബം. മകള്‍ മരിച്ച് മൂന്നുമാസം പിന്നിട്ടിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും ലഭിച്ചില്ല. മകളുടെ വേര്‍പാട് തീര്‍ത്ത ആഘാതത്തില്‍നിന്നും ഭാര്യ ഇതുവരെ മുക്തയായിട്ടില്ല. അതിനാല്‍ ഭാര്യയെ തനിച്ചാക്കി ജോലിക്കുപോകാന്‍ ഭയമാണെന്നും നിദയുടെ പിതാവ് ശിഹാബ് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു നിദയുടെ മരണം. പെണ്‍കുട്ടിക്ക് പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ആയതിനാല്‍ നിദയുടെ മരണത്തില്‍ ഒപ്പമുണ്ടായിരുന്നവരും കുടുംബവും ചികിത്സാ പിഴവ് ആരോപിച്ചിരുന്നു. ആരോപണം അന്വേഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണകളും വാഗ്ദാനം ചെയ്തിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്നും ആരോപണമുണ്ട്.