പകർച്ചവ്യാധി രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാൻ അലോപ്പതി ഇതര വിഭാഗങ്ങൾക്കും അവകാശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാൻ അലോപ്പതി ഇതര വിഭാഗങ്ങൾക്കും അവകാശം. രോഗമുക്തി നേടിയെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നവർക്ക് മാത്രമായിരിക്കുമെന്ന നിർദേശത്തിൽ ഇതര ചികിത്സാ വിഭാഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൂർണമായും സ്ത്രീലിംഗത്തിൽ എഴുതപ്പെട്ട നിയമമെന്ന പ്രത്യേകതയും ഏകീകൃത പൊതുജനാരോഗ്യ ബില്ലിനുണ്ട്. ബിൽ പ്രകാരം സംസ്ഥാനതലം മുതൽ പ്രാദേശിക തലം വരെ പബ്ലിക് ഹെൽത്ത് ഓഫീസർമാർ നിയമിതരാവുകയാണ്. ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫീസർക്കായിരിക്കും തദ്ദേശതലത്തിൽ പബ്ലിക് ഹെൽത്ത് ഓഫീസരുടെ ചുമതല.