കൊച്ചിയിലേക്ക് പുക വ്യാപിക്കുന്നു

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് കൊച്ചിയിലേക്കും പുക വ്യാപിക്കുന്നു. കുണ്ടന്നൂര്‍, വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം എന്നി ദേശിയ പാതകളിൽ പുക രൂക്ഷമായി. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണവിധേയമായി. അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരം നടക്കുന്നുണ്ട്. ബ്രഹ്മപുരത്തെ തീ അണയാത്ത സാഹചര്യത്തിൽ കൊച്ചിയിലെ മാലിന്യം സംസ്കരിക്കുന്നതിലുള്ള ബുദ്ധിമുട്ടും ഏറെയാണ്. നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനം ആവും.