കൊച്ചി :എറണാകുളത്ത് കുടിവെള്ള ടാങ്കറില്‍ നിന്ന് വെള്ളം കുടിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്വം നേരിട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. കൊച്ചി മുണ്ടംവേലി പ്രദേശത്ത് കുടിവെള്ള ടാങ്കറുകളില്‍ വിതരണം ചെയ്ത വെള്ളം കുടിച്ചവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പല വിധ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിലായി ഈ പ്രദേശത്ത് കൂടി വരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയതായി ജില്ല കലക്ടര്‍ ഡോ രേണു രാജ് പ്രതികരിച്ചു. അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കോര്‍പ്പറേഷനോടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. അഥോറിറ്റിയുടെ കേന്ദ്രങ്ങളില്‍ നിന്നു മാത്രമേ വെള്ളം എടുക്കാവൂ എന്ന് എല്ലാ ടാങ്കര്‍ ഉടമകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ആരെങ്കിലും ഈ നിര്‍ദ്ദേശം ലംഘിച്ചോയെന്ന് പരിശോധിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.