കോറോണയിലെ വ്യാജന്മാരെ തിരിച്ചറിയുക

കൊറോണാ വൈറസിനെ പറ്റി ധാരാളം വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്, എന്നാൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് വേൾഡ് ഹെൽത്ത്‌ ഓർഗനൈസഷൻ (WHO) വ്യക്തമായ മറുപടി നൽകുന്നുണ്ട്. ഇവയാണ് സത്യം:

1. എല്ലാ പ്രായക്കാർക്കും കൊറോണ ബാധ പിടിപെടാനുള്ള സാധ്യതയുണ്ട്. മുതിർന്നവർക്കും, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കും വളരെ പെട്ടെന്ന് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

2. മഞ്ഞിലോ തണുത്ത കാലാവസ്ഥയിലോ കൊറോണ വൈറസ് നശിക്കില്ല. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ വൈറസ് പകരാൻ സാധ്യതയുണ്ട്.

3. കൊതുകിലൂടെ കൊറോണ വൈറസ് പകരില്ല

4. പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളിലൂടെ വൈറസ് പകരും എന്നതിന് യാതൊരു തെളിവും നിലവിലില്ല

5. ചൂടുവെള്ളത്തിൽ കുളിക്കുന്നത് കൊറോണ വൈറസിനെ പ്രതിരോധിക്കില്ല. ഹാൻഡ് ഡ്രൈയറിന്റെ ഉപയോഗവും വൈറസിനെ നശിപ്പിക്കില്ല

6. ത്വക്ക് രോഗ സംബന്ധമായ രോഗത്തിന് അൾട്രാ വയലറ്റ് രശ്മികൾ കാരണമാകും എന്നതിനാൽ ശരീരം മുഴുവൻ അണുവിമുക്തമാക്കുന്നതിന് അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിക്കില്ല.

7. പനി പരിശോധനയ്ക്ക് ആണ് തെർമൽ സ്കാനറുകൾ ഉപയോഗിക്കുന്നത്, കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാൻ അല്ല.

8. ശരീരമാകെ ക്ലോറിനോ മദ്യമോ തളിക്കുന്നത് ശരീരത്തിൽ കടന്നുകൂടിയ വൈറസിനെ നശിപ്പിക്കില്ല

9. ന്യൂമോണിയക്ക് എതിരെയുള്ള വാക്സിൻ കൊറോണ വൈറസിനെ പ്രതിരോധിക്കില്ല

10. ഉപ്പുവെള്ളം ഉപയോഗിച്ച് തുടർച്ചയായി മൂക്ക് കഴുകിയതിലൂടെ കൊറോണ ബാധിതർ രോഗ മുക്തരായി എന്നതിൽ യാതൊരു തെളിവും ലഭിച്ചിട്ടില്ല.

11. വെളുത്തുള്ളി ആരോഗ്യത്തിന് നല്ലതാണ് എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വെളുത്തുള്ളി കൊറോണാ വൈറസിനെ തുരത്താൻ സഹായിക്കുമെന്നതിന് യാതൊരു തെളിവും ഇല്ല.

12. ആന്റിബയോട്ടിക്കുകൾ വൈറസിനെതിരെ അല്ല ബാക്ടീരിയകൾക്കെതിരെ ആണ് പ്രവർത്തിക്കുക

13. നിലവിൽ ഇതുവരെ കൊറോണാ വൈറസിനെ പ്രതിരോധിക്കാനോ ചികിത്സിച്ച് ഭേദമാക്കാനോ മരുന്നുകൾ ലഭ്യമല്ല

Source: https://www.who.int/emergencies/diseases/novel-coronavirus-2019/advice-for-public/myth-busters

LEAVE A REPLY