മലയാളി യുവാവിന്റെ ആത്മഹത്യ; മലയാളിയായ പലിശക്കാരൻ മുങ്ങിയതായി സൂചന

മനാമ: ബഹ്റൈനില്‍ മലയാളി യുവാവിനെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പലിശക്കാരന്‍ മുങ്ങിയതായി സൂചന. മലപ്പുറം സ്വദേശിയായ രാജീവന്റെ മരണത്തിനു കാരണക്കാരനായ ബഹ്‌റൈന്‍ മദീനത് ഹമദില്‍ ജോലി ചെയ്യുന്ന മലപ്പുറം തിരൂര്‍ സ്വദേശിയായ ബ്ലേഡുകാരന്‍ നാട്ടിലേക്കു മുങ്ങിയതായാണ് സൂചന. അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങളിലും മാനസിക പീഡനങ്ങളിലുംപെട്ട് മലയാളികള്‍ ജീവനൊടുക്കുന്നതിനെ തുടര്‍ന്ന് ബഹ്റൈനിലെ പ്രവാസി സംഘടനകള്‍ അതീവ ജാഗ്രതയിലാണ്. മനാമയിലെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാജീവന്റെ ആത്മഹത്യക്ക് ഉത്തരവാദിയായ യുവാവിനെതിരെ രാജീവന്റെ ഭാര്യ ഇന്ത്യന്‍, ബഹ്‌റൈന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പലിശക്കാരന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ കഴിഞ്ഞ ദിവസമാണ് രാജീവന്‍ ആത്മഹത്യ ചെയ്തത്.