യുഎഇയില്‍ 10 വര്‍ഷ കാലാവധിയുള്ള ഗോള്‍ഡന്‍ വീസയുടെ അപേക്ഷാ ഫീസ് രണ്ടിരട്ടിയാക്കി

അബുദാബി: യുഎഇയില്‍ 10 വര്‍ഷ കാലാവധിയുള്ള ഗോള്‍ഡന്‍ വീസയുടെ അപേക്ഷാ ഫീസ് രണ്ടിരട്ടിയാക്കി. 50 ദിര്‍ഹത്തില്‍നിന്ന് 150 ദിര്‍ഹമാക്കിയാണ് വര്‍ധിപ്പിച്ചത്. ഫീസ്, ഇലക്ട്രോണിക് ഫീസ്, സ്മാര്‍ട് സര്‍വീസ് എന്നിവ അടങ്ങിയതാണ് പുതിയ ഫീസ് എന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി അറിയിച്ചു. യുഎഇക്ക് അകത്തും പുറത്തുമുള്ള വിദേശികള്‍ ഗോള്‍ഡന്‍ വീസയ്ക്ക് യോഗ്യരാണോ എന്നറിയാന്‍ വെബ്‌സൈറ്റിലോ സ്മാര്‍ട് ആപ്പിലോ പ്രവേശിച്ച് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. ശാസ്ത്രം, സാങ്കേതികം, കല, സാഹിത്യം, സാംസ്‌കാരികം, ജീവകാരുണ്യം, നൈപുണ്യ വികസനം തുടങ്ങി വിവിധ വിഭാഗങ്ങളില്‍ വിദഗ്ധര്‍ക്കും നിക്ഷേപകര്‍ക്കുമാണ് ഗോള്‍ഡന്‍ വീസ നല്‍കിവരുന്നത്.