യു എ ഇയിൽ ജിസിസി പൗരന്മാർക്ക് എമിറേറ്റ്‌സ് ഐഡി കാർഡ് സൗജന്യമായി ലഭിക്കുമെന്ന വാർത്ത വ്യാജം

അബുദാബി: യു എ ഇയിൽ ജിസിസി പൗരന്മാർക്ക് എമിറേറ്റ്‌സ് ഐഡി കാർഡ് സൗജന്യമായി ലഭിക്കുമെന്ന സാമൂഹ്യ മാധ്യമ വാർത്തകൾ തെറ്റാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. എമിറേറ്റ്‌സ് ഐഡി ലഭിക്കുന്നതിന് നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നും എല്ലാ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുമാത്രമേ ഐ ഡി ലഭിക്കുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.