റിയാദ്: സൗദിയില്‍ ഇലക്‌ട്രോണിക് ഡോകുമെന്റുകള്‍ വ്യാജമായി നിര്‍മിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. തടവ് ശിക്ഷക്കു പുറമെ 10 ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. സൗദിയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഇലക്ട്രോണിക് ഡോക്യൂമെന്ററായി അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത് കൃത്രിമമായി നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ്
പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. രേഖകള്‍ വ്യാജമായി സാക്ഷ്യപ്പെടുത്തുന്നതും ഒപ്പു വെക്കുന്നതും കുറ്റകൃത്യമാണ്. ഇത്തരം രേഖകള്‍ കൈവശം സൂക്ഷിക്കുന്നതും വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഇലക്‌ട്രോണിക് ഡോകുമെന്റുകളുടെ വ്യാജനിർമാണം വര്‍ധിച്ച സാഹചര്യത്തിലാണ് കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ ശിക്ഷ നടപടികൾ നടപ്പിലാക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.