രണ്ട് ആഗ്രഹമേ ചെറുപ്പത്തില്‍ ഉണ്ടായിരുന്നുള്ളു; ഒന്നാമത്തേത് പള്ളീലച്ചനാകണം രണ്ടാമത്തേത്… 

കോമഡി റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനാണ് ഡെയിന്‍ ഡേവിസ്. പിന്നീടാണ് താരം സിനിമാ രംഗത്തെത്തിയത്. കാമുകി, പ്രേതം 2, കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോഴിതാ തന്റെ ലക്ഷ്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. രണ്ട് ആഗ്രഹമേ ചെറുപ്പത്തില്‍ പറഞ്ഞിട്ടുള്ളൂ. ഒന്ന് പള്ളീലച്ചനാകണമെന്നും രണ്ടാമത്തേത് സിനിമാ നടനാകണമെന്നും.

ഇത് രണ്ടും രണ്ട് എക്‌സ്ട്രീമായി നില്‍ക്കുന്ന ജോലികളാണ്. പള്ളീലച്ചനാവണമെന്ന് പറഞ്ഞതിനു കാരണം പള്ളിയില്‍ ഞാന്‍ നല്ല ആക്ടീവായിരുന്നു. ചെറുപ്പത്തില്‍ എല്ലാ സംഘടനകളിലുമൊക്കെ ഉണ്ടായിരുന്നു. അച്ചന്‍ ഭയങ്കര ആക്ടീവായിരുന്നു. നാടകവും മിമിക്രിയുമൊക്കെ ചെയ്തു. മോണോ ആക്ടൊക്കെ പഠിപ്പിച്ചു. അച്ചന്‍ എന്നു പറഞ്ഞാല്‍ അവിടുത്തെ സ്റ്റാറായിരുന്നു. അന്ന് കള്‍ച്ചറല്‍ പരിപാടികളിലൊക്കെ ആളായി നില്‍ക്കണം എന്നൊരാഗ്രഹമുണ്ടായിരുന്നു. അച്ചനെ കണ്ടിട്ടാണ് എനിക്കും അങ്ങനൊരാഗ്രഹം വന്നത്. പിന്നെ ഒരു പ്രായം കഴിഞ്ഞപ്പോഴാണ് മാറി ചിന്തിച്ചത്

LEAVE A REPLY