കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മദ്യം നിര്‍മിച്ചു വില്‍പന നടത്താന്‍ ശ്രമിച്ച പ്രവാസി യുവാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം അഹ്‌മദി ഗവര്‍ണറേറ്റിലെ മഹ്ബുലയില്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. മദ്യം നിര്‍മിക്കുന്നതിനായി തയ്യാറാക്കിയ 23 ബക്കറ്റ് അസംസ്‌കൃത വസ്തുക്കളും വില്‍പനക്കായി വച്ച 64 ബോട്ടില്‍ മദ്യവും റെയ്ഡില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങള്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രവാസിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അറസ്റ്റിലായ പ്രവാസി ഏഷ്യക്കാരനാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്.

LEAVE A REPLY