യു എ ഇയിൽ കനത്ത മഴ: ഗ്ലോബൽ വില്ലേജ് അടച്ചിട്ടു

ദുബായ്: യു എ ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദുബായിലെ ഗ്ലോബല്‍ വില്ലേജ് ഇന്നലെ രാത്രി എട്ട്
മണിയോടെ അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു.
കാലാവസ്ഥ മോശമായതിനാൽ സ്കൂളുകൾ ഇന്നലെ നേരത്തെ അടച്ചിരുന്നു. ഇന്ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷം ചില ഇന്ത്യൻ സ്കൂളുകൾ മാറ്റിവെച്ചു. എന്നാൽ, വിദ്യാലയങ്ങൾക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ യു എ ഇയുടെ മിക്ക എമിറേറ്റുകളിലും ഓറഞ്ച്, യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയിൽ ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. മലവെള്ളപാച്ചിലുണ്ടാകാൻ സാധ്യതയുള്ളതിനാൽ താഴ്വരകളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രാജ്യം സജ്ജമാണെന്ന് ആഭ്യന്തരമന്ത്രാലയവും വിവിധ എമിറേറ്റുകളിലെ പൊലീസ് സേനയും അറിയിച്ചിട്ടുണ്ട്.