നടന്‍ പ്രതാപ് പോത്തന്‍ അന്തരിച്ചു

പ്രമുഖ നടന്‍ പ്രതാപ് പോത്തന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. താരത്തെ ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സംസ്‌കാരം നാളെ രാവിലെ 10ന് ചെന്നൈയിലെ ന്യൂ ആവടി റോഡിലെ സ്മശാനത്തില്‍.

മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി തുടങ്ങി അന്യഭാഷകളിലടക്കം നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്.