സഞ്ചരിക്കുന്ന റേഷന്‍കട: ആദിവാസി ഊരുകള്‍ക്ക് സര്‍ക്കാരിന്റെ വിഷു കൈനീട്ടം

    തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകളിലൂടെ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നു. വിഷു കൈ നീട്ടമായാണ് പൊതുവിതരണ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരില്‍ 14ന് ഉച്ചയ്ക്ക് 2ന് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും.

    പുരവിമല, തെന്‍മല, കണ്ണമാംമൂട് ആദിവാസി ഊരുകളിലെ 183 കുടുംബങ്ങള്‍ക്കാണ് റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വ്യാപിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

    LEAVE A REPLY