നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് ദിലീപ്. ആവശ്യമുന്നയിച്ച് ദിലീപ് കോടതിയില്‍ ഹര്‍ജ്ജി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശം ദൃശ്യങ്ങള്‍ ഉള്ളതായി വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. അതുവരെ ദിലീപിന്റെ അറസ്റ്റ് കോടതി തടഞ്ഞു. അറസ്റ്റ് വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട്കൂടി പരിശോധിച്ച ശേഷമായിരിക്കും കോടതി വിധി പറയുക.