തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 41 തസ്തികകളിലേക്കുള്ള വിജ്ഞാപനമിറക്കാൻ പി എസ് സി യോഗം തീരുമാനിച്ചു. കമ്പനി, കോർപറേഷൻ, ബോർഡ് എന്നിവിടങ്ങളിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2, അസി. പ്രിസൺ ഓഫീസർ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ, വുമൺ സിവിൽ എക്സൈസ് ഓഫീസർ, തുടങ്ങിയ തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു.
വിജ്ഞാപനം ഇറക്കുന്ന തസ്തികകൾ –
ജനറൽ സംസ്ഥാന തലം:
- വിദ്യാഭ്യാസവകുപ്പിൽ അസി. പ്രഫസർ (മൈക്രോബയോളജി)
- ലാൻഡ് യൂസ് ബോർഡിൽ സോയിൽ സർവ്വേ ഓഫീസർ
- ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്)
- പട്ടികജാതി വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ ജീവനക്കാരിൽനിന്ന് തസ്തികമാറ്റം, ഇല്ലെങ്കിൽ നേരിട്ട് നിയമനം),
- മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഡ്രില്ലിങ് അസിസ്റ്റന്റ്,
- ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്റ്സിൽ അസിസ്റ്റന്റ് ഗ്രേഡ് 2
- ജയിൽ വകുപ്പിൽ അസി. പ്രിസൺ ഓഫീസർ
- കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ജൂനിയർ അസിസ്റ്റന്റ് റബർ എന്റർപ്രൈസസിൽ ജൂനിയർ അസിസ്റ്റന്റ്
- റബർ മാർക്കറ്റിങ് ഫെഡറേഷനിൽ ലബോറട്ടറി അസിസ്റ്റന്റ് (ജനറൽ സൊസൈറ്റി കാറ്റഗറി)
- ഇഡിപി അസിസ്റ്റന്റ്-പാർട്ട് 1,2 (ജനറൽ, സൊസൈറ്റി)
- മിക്സിങ് യാർഡ് സൂപ്പർവൈസർ പാർട്ട് 1,2 (ജനറൽ സൊസൈറ്റി)
- സർക്കാർ മേഖലയിലെ കമ്പനി, കോർപ്പറേഷൻ, ബോർഡുകളിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2
- അക്കൗണ്ട്/ ജൂനിയർ അക്കൗണ്ടന്റ്/ അക്കൗണ്ട്സ് അസിസ്റ്റന്റ്/ അക്കൗണ്ട്സ് ക്ലർക്ക്/ അസി. മാനേജർ/ അസി. ഗ്രേഡ് 2/ അക്കൗണ്ടന്റ് ഗ്രേഡ് 2/സ്റ്റോർ അസിസ്റ്റന്റ് ഗ്രേഡ് 2
- ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്.
ജനറൽ ജില്ലാതലം:
- ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി തസ്തികമാറ്റം )
- എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ
- പാർട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ( സംസ്കൃതം)
- എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി).
സ്പെഷ്യൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം :
- ഫുഡ് സേഫ്റ്റി ഓഫീസർ (പട്ടികവിഭാഗം )
- ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (പട്ടികവിഭാഗം )
- വ്യവസായ പരിശീലന വകുപ്പിൽ യുഡി സ്റ്റോർകീപ്പർ (പട്ടികവിഭാഗം ).
സ്പെഷൽ റിക്രൂട്ട്മെന്റ് ജില്ലാതലം :
- ഇടുക്കി ജില്ലയിൽ ഹയർസെക്കൻഡറി വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികവർഗം )
- പത്തനംതിട്ട തൃശൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം).
ഇതിനുപുറമേ സംസ്ഥാന, ജില്ലാതലങ്ങളിൽ എൻ സിഎ (നോകാൻഡിഡേറ്റ് അവെയിലബിൾ) റിക്രൂട്ട്മെന്റിനും വിജ്ഞാപനമിറക്കും.