കോഴിക്കോട്: കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്. ചിലര്‍ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറി. ഇവര്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. റിപ്പോര്‍ട്ട് ഇന്ന് ഡി.സി.സിയ്ക്ക് സമര്‍പ്പിക്കും.
സ്വകാര്യ ഹോട്ടലില്‍ എ ഗ്രൂപ്പ് രഹസ്യ യോഗം ചേരുന്നുവെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായത്. യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തുന്നത് നേതാക്കള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ ചോദ്യംചെയ്യുകയായിരുന്നു.
സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവ് ഉള്‍പ്പടെ 20 പേര്‍ കേസില്‍ പ്രതികളാണ്.